ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ചിങ്ങോലി പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് നടന്നില്ല. പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ എത്താതിരുന്നതോടെ കോണ്‍ഗ്രസിലെ മറ്റ് അംഗങ്ങള്‍ ഹാജര്‍ രേഖപെടുത്താതെ മടങ്ങി. ഇതോടെ തെരഞ്ഞെടുപ്പ് നടത്താനാവശ്യമായ അംഗങ്ങള്‍ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ വാരണാധികാരി തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതായി അറിയിക്കുകയായിരുന്നു.