തൃശ്ശൂര്‍: രാജ്യത്തെ എല്ലാ ടോള്‍പ്ലാസകളിലും ഫാസ്ടാഗ് സംവിധാനം നടപ്പാക്കി തുടങ്ങി. ഇതോടെ പാലിയേക്കര ടോള്‍ പ്ലാസയില്‍ വന്‍ ഗതാഗതക്കുരുക്ക്. ഫാസ്ടാഗ് ഇല്ലാതെ നിരവധി വാഹനങ്ങള്‍ എത്തിയതോടെ ഒരു ലെയിനില്‍ കിലോമീറ്റര്‍ നീളത്തിലാണ് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നത്.
ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളില്‍ നിന്ന് ഇരട്ടി തുകയാണ് ഈടാക്കുന്നത്. പ്രവര്‍ത്തിക്കാത്ത ഫാസ്ടാഗുമായി എത്തുന്നവരും അധികതുക നല്‍കണം. ടോള്‍പ്ലാസകളില്‍ തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് സമ്പൂര്‍ണ ഫാസ്ടാഗ് സംവിധാനം നടപ്പാക്കിയത്. കുമ്പളം ടോള്‍ പ്ലാസയിലും ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ നീണ്ട നിരയാണ് ഉള്ളത്.