കണ്ണൂര്‍: പാലത്തായി പീഡനക്കേസ് അന്വേഷിക്കുന്ന ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് സ്ഥലംമാറ്റം. കേസിന്റെ അന്വേഷണ ചുമതല തളിപറമ്പ് ഡിവൈഎസ്പി രത്‌നകുമാറിന് നല്‍കി. എഡിജിപി ജയരാജിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം.
ഐജി.എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുകകയാണെന്നും ആരോപിച്ച് പെണ്‍കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പുതിയ സംഘത്തെ നിയോഗിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പഴയ അന്വേഷണ സംഘത്തിലെ ആരെയും പുതുതായി രൂപീകരിക്കുന്ന സംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് പുതിയ സംഘത്തെ നിയോഗിച്ചത്.
പാലത്തായിയില്‍ ബിജെപി നേതാവായ അധ്യാപകന്‍ നാലാം ക്ലാസുകാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നാണ് കേസ്. പ്രതി പത്മരാജന് കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.












