പാലാരിവട്ടം പാലം നിർമാണത്തിൽ ക്രമക്കേട് ഉണ്ടെങ്കിൽ കരാറുകാരൻ തന്നെ പരിഹരിക്കണമെന്ന് വി കെ ഇബ്രാഹിംകുഞ്ഞ്. തന്റെ കൈകൾ ശുദ്ധമെന്ന് മുൻ മന്ത്രി ആവർത്തിച്ചു. തകരാറുണ്ടെങ്കിൽ പരിഹരിക്കാൻ ഡിഫെക്ട് ലയബിലിറ്റി കരാറിൽ ഉറപ്പിച്ചിട്ടുണ്ടെന്നും ഇബ്രാഹിം കുഞ്ഞ് വിശദീകരിക്കുന്നു.
Also read: അര്‍ബുദ രോഗി, പരസഹായമില്ലാതെ കാര്യങ്ങള്‍ ചെയ്യാനാകില്ല; ജാമ്യഹര്‍ജി നല്‍കി ഇബ്രാഹിംകുഞ്ഞ്
ക്രമക്കേട് നടന്നാലും ഇല്ലെങ്കിലും തകരാർ സംഭവിക്കാറുണ്ടെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. തന്നെ കുരുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് ഇബ്രാഹിംകുഞ്ഞിന്‍റെ ആരോപണം. സാമ്പത്തികമായി ഒന്നും ഇതിൽ നിന്നും നേടിയില്ലെന്നും ഇബ്രാഹിം കുഞ്ഞ് അവകാശപ്പെട്ടു. അഴിമതി സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടക്കുകയാണെന്നും, അതിനെ നിയമപരമായി നേരിടുംമേംന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.