കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ നാഗേഷ് കണ്‍സള്‍ട്ടന്‍സി ഉടമ വി.വി നാഗേഷിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കോട്ടയം വിജിലന്‍സ് ഓഫീസില്‍ വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ്. പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റിന് പിന്നാലെയാണ് നടപടി.
പാലത്തിന്റെ രൂപകല്‍പ്പന ഏല്‍പ്പിച്ചത് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഗേഷ് കണ്‍സള്‍ട്ടന്‍സിയെ ആയിരുന്നു. ഇതിനായി 17 ലക്ഷം രൂപയാണ് കണ്‍സള്‍ട്ടന്‍സി കൈപ്പറ്റിയത്. എന്നാല്‍ കമ്പനി മറ്റൊരു കമ്പനിക്ക് മറിച്ച് നല്‍കുകയായിരുന്നു. പാലാരിവട്ടം പാലത്തിന്റെ തകര്‍ച്ചയ്ക്ക് അതിന്റെ രൂപകല്‍പ്പനയിലെ പിഴവും കാരണമായെന്ന് കണ്ടെത്തിയിരുന്നു. കണ്‍സള്‍ട്ടന്‍സിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് മഞ്ജുനാഥിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.