ചെന്നൈ: അണ്ണാ ഡിഎംകെയില്‍ സമവായം. എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ഒ പനീര്‍ശെല്‍വമാണ് പ്രഖ്യാപിച്ചത്. 11 അംഗ മാര്‍ഗനിര്‍ദേശക സമിതിയില്‍ ആറുപേരും ഒ.പി.എസ് അനുകൂലികളാണ്. ഇന്ന് രാവിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായ തീരുമാനമുണ്ടായത്.
മുഖ്യമന്ത്രി സ്ഥാനത്തിനായി എടപ്പാടിയും പനീര്‍ശെല്‍വവും തമ്മില്‍ മത്സരമായിരുന്നു. പാര്‍ട്ടി പിളരുന്ന അവസ്ഥ വരെ ഉണ്ടായി. എന്നാല്‍ എംഎല്‍എ മാര്‍ ഒപ്പമില്ലാത്തത് പനീര്‍ശെല്‍വത്തിന് തിരിച്ചടിയായി.
തമിഴ്‌നാട്ടില്‍ ബിജെപിയാണ് എഐഎഡിഎംകെയില്‍ അനുനയം ഉണ്ടാക്കിയത്. ബിജെപി കേന്ദ്രസര്‍ക്കാര്‍ രാവിലെ ഇരുനേതാക്കളോടും സംസാരിച്ചു. ഒരുമിച്ച് പോകണമെന്ന് ബിജെപി നേതൃത്വം നിര്‍ദേശം നല്‍കി.











