പാലക്കാട്: മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ വ്യവസായിയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ബിഷപ്പ്. ഐസക് വര്‍ഗീസ് എന്ന വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കാനം രാജേന്ദ്രന് കത്തയകര്കുകയും ചെയ്തു. ഐസക് വര്‍ഗീസിനെ സിപിഐ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ സഭ പിന്തുണയ്ക്കുമെന്ന് മാര്‍ ജേക്കബ് മാനേടത്ത് വ്യക്തമാക്കി.
നേരത്തെ സിപിഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു പോന്ന മണ്ഡലമായിരുന്ന മണ്ണാര്‍ക്കാട്. കഴിഞ്ഞ തവണ യു.ഡി.എഫ്. ആയിരുന്നു വിജയിച്ചത്. ഇത്തവണ ഐസക്കിനെ സ്ഥാനാര്‍ഥിയാക്കണമെന്നും അങ്ങനെയെങ്കില്‍ സഭ പിന്തുണക്കുമെന്നും അദ്ദേഹത്തിന് വിജയിക്കാന്‍ കഴിയുമെന്നാണ് ബിഷപ്പ് കത്തില്‍ വ്യക്തമാക്കുന്നത്. കത്തിനെക്കുറിച്ച് ബിഷപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങളോ, സി.പി.ഐയോ പ്രതികരിച്ചിട്ടില്ല.











