പാലാ സീറ്റ് തര്‍ക്കത്തില്‍ സിപിഐഎം മുന്നണിമര്യാദ കാട്ടിയില്ലെന്ന് മാണി സി കാപ്പന്‍. അന്തിമതീരുമാനം വെള്ളിയാഴ്ച്ച ദേശീയനേതൃത്വം പ്രഖ്യാപിക്കും. ജയിച്ച സീറ്റ് തോറ്റ പാര്‍ട്ടിക്ക് കൊടുക്കാന്‍ പറയുന്നത് അംഗീകരിക്കാനാകില്ല. പാലാ ഇല്ലെന്ന് പച്ചയ്ക്ക് പറഞ്ഞശേഷം എന്തുചര്‍ച്ച നടത്താനെന്ന് മാണി സി കാപ്പന്‍ പറഞ്ഞു.
പാലായുടെ പ്രശ്‌നമല്ല. എന്‍സിപിയുടെ വിശ്വാസ്യതയുടെ പ്രശ്‌നമാണ്.പാലാ തന്നില്ലെങ്കില്‍ എല്‍ഡിഎഫില്‍ തുടരില്ല. തന്റെ തീരുമാനം മാധ്യമങ്ങള്‍ക്ക് ഊഹിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മാണി സി കാപ്പന്റെ നിലപാടിനോട് സിപിഐഎം പ്രതികരിച്ചില്ല.











