ഇസ്ലാമാബാദ്: കുല്‍ഭൂഷണ്‍ ജാദവിനുവേണ്ടി ഇന്ത്യന്‍ അഭിഭാഷകനെ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന്‍ തള്ളി. ഇന്ത്യയുടെ ആവശ്യം അംഗീകരിക്കണമെങ്കില്‍ പാക്കിസ്ഥാന് അവരുടെ തദ്ദേശീയ നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ടി വരും.
കുല്‍ഭൂഷണ്‍ വിഷയത്തില്‍ അകാരണമായ ഒരാവശ്യവും അംഗീകരിക്കില്ലെന്നും പാക് കോടതിയോട് സഹകരിക്കുകയല്ലാതെ ഇന്ത്യയ്ക്ക് വേറെ വഴിയില്ലെന്നും പാക് വിദേശകാര്യ വക്താവ് സഹീദ് ഹഫീസ് അറിയിച്ചു.
കുല്‍ഭൂഷണ്‍ ജാദവിന് വേണ്ടി അഭിഭാഷകനെ നിയമിക്കാന്‍ ഇന്ത്യയ്ക്ക് അവസരം നല്‍ണമെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി ഈ മാസം ആദ്യം പാക് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. കേസില്‍ വാദം കേള്‍ക്കുന്നത് ഒക്ടോബര്‍ മൂന്ന് വരെ നീട്ടിവയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇന്ത്യയുടെ ആവശ്യം തള്ളിക്കൊണ്ട് തീരുമാനം വന്നത്.
അതേസമയം കുല്‍ഭൂഷന്‍ ജാദവിനെ പുറത്ത് കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ ഇനിയും തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചിട്ടുണ്ട്.
2016 മാര്‍ച്ച് മൂന്നിനാണ് ചാരവൃത്തി, ഭീകരവാദം എന്നിവ ആരോപിച്ച് കുല്‍ഭൂഷണ്‍ ജാദവിനെ ബലൂചിസ്ഥിന്‍ പ്രവിശ്യയില്‍ നിന്ന് പാക് സേന അറസ്റ്റ് ചെയ്തത്. പിന്നീട് 2017 ഏപ്രിലില്‍ പാക്കിസ്ഥാന്‍ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.