ശ്രീ പത്മനാഭസ്വാമിക്ഷേത്രം: സുപ്രീംകോടതി വിധിയും ചില യാഥാര്‍ത്ഥ്യങ്ങളും 

padma 1

എന്താണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ്?

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം രാജകുടുംബം കടത്തിക്കൊണ്ടു പോകുന്നുവെന്ന് പരാതിപ്പെട്ട് സുന്ദരരാജന്‍ എന്ന മുന്‍ ഐപിഎസ്ഉദ്യോഗസ്ഥനായ ഭക്തന്‍ ഹൈക്കോടതിയെ സമീപിക്കുന്നു. നിലവറകളിലെ നിധിശേഖരം തിട്ടപ്പെടുത്തണമെന്നും, ക്ഷേത്ര ഭരണം സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

ആരായിരുന്നു കേസ് നല്‍കിയ സുന്ദരരാജന്‍? എന്തെങ്കിലും രാഷ്ട്രീയ ബന്ധം ? ഇടതുപക്ഷക്കാരനാണോ?

സുന്ദരരാജന്‍ ഒരു കറതീര്‍ന്ന ഭക്തനായിരുന്നു അദ്ദേഹം. ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന സുന്ദര്‍രാജന്‍ ഇന്‍റലിജന്‍സ് ബ്യൂറോയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഐ.ബി സംഘത്തിലെ ഇന്ദിരാ ഗാന്ധിക്ക് ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനായിരുന്നു സുന്ദരരാജന്‍. സുന്ദരരാജിന്‍റെ അച്ഛന്‍ ടി.കെ. പത്മനാഭ അയ്യര്‍ക്ക് പ്രമേഹം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ടപ്പോള്‍ അദ്ദേഹത്തെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് കൊണ്ടുപോകാന്‍ വേണ്ടി ജോലി രാജിവെച്ച് നാട്ടിലെത്തിയ വ്യക്തിയാണ് ഇദ്ദേഹം. പിന്നീട് സുന്ദര രാജന്‍ സുപ്രീം കോടതിയില്‍ അഭിഭാഷകനായി. പിന്നീട് പ്രാക്ടീസ് നിര്‍ത്തി പൂര്‍ണസമയവും ഭക്തിയുടെ വഴിയിലായിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം മോഷണം പോകുന്നുണ്ടെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സുന്ദരരാജന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.

എന്തായിരുന്നു ഹൈക്കോടതിയിലെ കേസ്?

തിരുവിതാംകൂറിലെ അവസാന മഹാരാജാവായ ചിത്തിര തിരുന്നാള്‍ ബാലരാമ വര്‍മ്മ നാട് നീങ്ങിയപ്പോള്‍ പത്മനാഭ സ്വാമി ക്ഷേത്രഭരണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാതെ മഹാരാജാവിന്‍റെ സഹോദരനായ ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡ വര്‍മയെ ക്ഷേത്ര ഭരണം ഏല്‍പ്പിച്ചത് നിയമ വിരുദ്ധമാണെന്നും ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണം മോഷണം പോകുന്നുണ്ടെന്നും ആരോപിച്ചാണ് സുന്ദരരാജന്‍ ഹര്‍ജി നല്‍കിയത്. ഗുരുവായൂര്‍ മാതൃകയില്‍ ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിന് ഭരണ സംവിധാനമുണ്ടാക്കണം, ക്ഷേത്രം സംരക്ഷിത സ്മാരകം ആക്കാന്‍ കേന്ദ്ര പുരാവസ്തു വകുപ്പിന് നിര്‍ദേശം നല്‍കണം എന്നിങ്ങനെ ആയിരുന്നു സുന്ദരരാജന്‍റെ ആവശ്യങ്ങള്‍.

സംസ്ഥാന സര്‍ക്കാരിന്‍റെ റോള്‍ എന്ത്?

സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രം ഏറ്റെടുക്കാന്‍ തയ്യാറാകാത്തത് നിയമവിരുദ്ധമാണെന്ന് സുന്ദരരാജന്‍ ആരോപിച്ചു. തുടര്‍ന്ന് ക്ഷേത്രം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടി.

എന്തായിരുന്നു അന്നത്തെ ഇടതു പക്ഷ സര്‍ക്കാരിന്‍റെ നിലപാട് ?

Also read:  ഗള്‍ഫ് രാജ്യങ്ങളുമായി വ്യാപാരബന്ധം കൂടുതല്‍ ശക്തമാക്കും: കേന്ദ്രമന്ത്രി വി.മുരളീധരന്‍

ക്ഷേത്രഭരണം നിലവില്‍ നല്ല നിലയില്‍ നടക്കുന്നതിനാല്‍ ക്ഷേത്ര ഭരണത്തില്‍ ഇടപെടേണ്ടതില്ല എന്നാണ് അന്ന് ഭരണത്തിലിരുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

സര്‍ക്കാര്‍ നിലപാടിന്മേല്‍ കോടതിയുടെ നിരീക്ഷണം എന്തായിരുന്നു?

സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് നിയമപരമോ നീതിയുക്തമോ അല്ലെന്ന് കോടതി വിമര്‍ശിച്ചു. ഭരണഘടനയിലെ 26-ആം വകുപ്പിന്‍റെ ഭേദഗതിയിലൂടെ നാട്ടുരാജാക്കന്മാര്‍ക്കുള്ള പ്രിവിപേഴ്സും മറ്റ് ആനുകൂല്യങ്ങളും നിര്‍ത്തിയിട്ടുണ്ട്. അവസാനത്തെ രാജാവായ ചിത്തിര തിരുനാള്‍ നാട് നീങ്ങിയതോടെ ക്ഷേത്രത്തിന്‍റെ അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാവും എന്നാണ് തിരുവിതാംകൂര്‍ മതധര്‍മ്മ സ്ഥാപന നിയമം വ്യവസ്ഥ ചെയ്യുന്നത്. ഭരണഘടനയുടെ 366-ആം അനുച്ഛേദ പ്രകാരം ചിത്തിര തിരുനാള്‍ മഹാരാജാവിന്‍റെ കാലശേഷം രാജാവ് എന്ന പദവിയുടെ അര്‍ഹത സര്‍ക്കാരിനാണ് എന്നും കോടതി നിരീക്ഷിച്ചു.

ഹൈക്കോടതിയുടെ മറ്റു നിരീക്ഷണങ്ങള്‍ എന്തെല്ലാം?

പൊതുജനങ്ങളില്‍ നിന്നുള്ള പണം ക്ഷേത്രമുള്‍പ്പെടെയുള്ള മതസ്ഥാപനങ്ങളില്‍ സ്വീകരിക്കപ്പെടുമ്പോള്‍ അതിന്‍റെ കണക്ക് പൊതുജനങ്ങളെ അറിയിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഈ പണം വ്യക്തിപരമായ നേട്ടങ്ങക്കായി വിനിയോഗിക്കപ്പെടരുത്. ഈ പണം സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുവദിക്കുന്നത് ദൈവത്തിന്‍റെ പേരില്‍ കച്ചവടത്തിന് അനുമതി നല്‍കുന്നതിന് സമാനമാണ്.

എന്തായിരുന്നു രാജകുടുംബത്തിന്‍റെ വാദം?

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം സ്വകാര്യ കുടുംബ ക്ഷേത്രമാണ്. ഇവിടെ സര്‍ക്കാരിനോ പൊതുജനങ്ങള്‍ക്കോ ഇടപെടാന്‍ കഴിയില്ല.

കോടതി നിരീക്ഷണം

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രം അല്ലെന്ന് കോടതി വ്യക്തമാക്കി. അവസാന മഹാരാജാവിന്‍റെ കാലശേഷം സര്‍ക്കാരിന്റെ അനുമതിയോടെ ക്ഷേത്രഭരണം തുടര്‍ന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ക്ഷേത്രത്തിന്‍റെ നിലവറ തുറന്നതും, സ്വത്തിന്‍റെയും അമൂല്യനിധിയുടെയും ചിത്രമെടുത്തത് കുറച്ചു പേരുടെ എതിര്‍പ്പിന് കാരണമായി. ക്ഷേത്രത്തിന്‍റെ സ്വത്തു രാജകുടുംബത്തിന്‍റെതാണെന്ന് പത്രപരസ്യവും നല്‍കി.

ഹൈക്കോടതി വിധി എന്തായിരുന്നു?

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം നിയമാനുസൃത ട്രസ്റ്റോ ഭരണ സമിതിയോ ഉണ്ടാക്കി സംസ്ഥാന സര്‍ക്കാര്‍ മൂന്ന് മാസത്തിനകം ഏറ്റെടുക്കണം എന്ന് 2011 ജനുവരി 31ന് ഹൈക്കോടതി വിധിച്ചു. 3 മാസത്തിനകം ഏറ്റെടുക്കണം എന്ന കര്‍ശന ഉത്തരവാണ് ഹൈക്കോടതി വിധിച്ചത്. അവസാന രാജാവായ ചിത്തിര തിരുനാളിന് ശേഷം ക്ഷേത്രത്തിന്റെ അവകാശം അനന്തരാവകാശികള്‍ക്ക് കിട്ടില്ല. അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ ട്രസ്റ്റുണ്ടാക്കി ക്ഷേത്രം ഏറ്റെടുക്കും വരെ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ കലവറ തുറക്കുകയോ അതിനുള്ളിലെ വസ്തുക്കള്‍ എടുത്തുമാറ്റുകയോ ചെയ്യരുത് എന്ന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ നിത്യപൂജക്കും ആചാരാനുഷ്ടാനങ്ങള്‍ക്കും ആവശ്യമായവ എടുക്കാവുന്നതാണ്. ഉത്രാടം തിരുനാളിനും അദ്ദേഹത്തിന്റെ അനന്തരാവകാശികള്‍ക്കും ക്ഷേത്രത്തിലെ ആറാട്ട് തുടങ്ങിയ ആചാരാനുഷ്ടാനങ്ങളില്‍ പദ്മനാഭ ദാസനെന്ന നിലയില്‍ പങ്കെടുക്കാം എന്നും കോടതി വ്യക്തമാക്കി.

Also read:  തിരുവിതാകൂർ വീരനായകന്‍റെ ബ്രഹ്മാണ്ഡ ചിത്രം നാല് ഭാഷകളിൽ; സംവിധാനം ആർ എസ് വിമൽ

ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ മാതൃകയില്‍ സമിതിയോ ട്രസ്റ്റോ ഉണ്ടാക്കാം. സര്‍ക്കാര്‍ നിയോഗിക്കുന്ന സത്യസന്ധരായ വ്യക്തികളുടെ സമിതി കല്ലറ തുറന്ന് അമൂല്യവസ്തുക്കളുടെ പട്ടിക തയ്യാറാക്കണം. രാജകുടുംബത്തിന്‍റെയോ പ്രതിനിധികളുടെയോ സാന്നിധ്യത്തില്‍ ആവണം ഇത്. ഇവ ക്ഷേത്ര പരിസരത്ത് മ്യൂസിയം ഉണ്ടാക്കി അതില്‍ പ്രദര്‍ശനത്തിന് വെക്കണം. വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിച്ചിട്ടുള്ളതിനാല്‍ സുരക്ഷ പോലീസിനെ ഏല്‍പ്പിക്കുകയോ പോലീസിന്‍റെ സഹായം ഉറപ്പുവരുത്തുകയോ ചെയ്യണം.

ഹൈക്കോടതി വിധിയെത്തുടര്‍ന്ന് എന്ത് നടന്നു?

27- 4- 2011ന് ഹൈക്കോടതി വിധിക്ക് എതിരെ മുന്‍ തിരുവിതാംകൂര്‍ രാജ കുടുംബത്തിന് വേണ്ടി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നു. തുടര്‍ന്ന് കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്യുന്നു. ഒപ്പം ചില നിര്‍ദേശങ്ങളും പുറപ്പെടുവിക്കുന്നു

എന്തൊക്കെ ആയിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍?

നിലവറകളിലെ അമൂല്യ വസ്തുക്കളുടെ കണക്കെടുപ്പ് നടത്തുക. വിവരം കോടതിക്ക് നല്‍കുക. ക്ഷേത്ര സുരക്ഷയ്ക്ക് കൂടുതല്‍ പോലീസ് സംവിധാനം ഏര്‍പ്പാടുക്കുക.
സുപ്രീംകോടതിയില്‍ പിന്നീട് എന്ത് നടന്നു?

ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് തര്‍ക്കം ഉണ്ടാവുകയും ബി നിലവറ തുറക്കേണ്ടതില്ലെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. മുന്‍പ് ഉണ്ടായിരുന്ന നിരീക്ഷണ സമിതിയെ ഒഴിവാക്കി 5 അംഗ വിദഗ്ധ സമിതി ഉണ്ടാക്കി. ഈ സമിതിക്ക് മുകളില്‍ ഒരു മൂന്ന് അംഗ മേല്‍നോട്ട സമിതിയും ഉണ്ടാക്കി. കേസില്‍ കോടതിയെ സഹായിക്കാന്‍ പ്രശസ്ത അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ അമിക്കസ് ക്യൂറി ആയി നിയമിച്ചു. സുപ്രീംകോടതിയെ സമീപിച്ച ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ മരിച്ചതിനെ തുടര്‍ന്ന് മൂലം തിരുനാള്‍ രാമവര്‍മ്മ കക്ഷിയായി ചേരുന്നു. സുപ്രധാനവും സമ്പന്നവുമായ ക്ഷേത്രത്തിന്‍റെ സ്വത്തുക്കള്‍ ശരിയായ വിധത്തില്‍ അല്ല രാജകുടുംബം പരിപാലിച്ചിരുന്നത് എന്ന് അമിക്കസ് ക്യൂറി സുപ്രീം കോടതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കി . അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ 5 അംഗ ഭരണ സമിതി സുപ്രീംകോടതി രൂപീകരിച്ചു. തന്ത്രി, മുഖ്യ നമ്പി, ജില്ലാ ജഡ്ജി ശുപാര്‍ശ ചെയ്യുന്ന രണ്ട് അംഗങ്ങള്‍ എന്നിവര്‍ അടങ്ങുന്ന സമിതി( ഈ സമിതിയാണ് ഇപ്പോഴും ക്ഷേത്രഭരണം നിര്‍വഹിക്കുന്നത്). ക്ഷേത്ര സ്വത്തുക്കളുടെയും മറ്റും ഓഡിറ്റിന് മുന്‍ സിഎജി വിനോദ് റായിയെ കോടതി ചുമതലപ്പെടുത്തി. ഓഡിറ്റില്‍ ലക്ഷക്കണക്കിന് കോടിരൂപയുടെ സ്വത്ത് വിലയിരുത്തുന്നു. രാജകുടുംബത്തിന്‍റെ അധീനതയില്‍ ആയിരുന്ന കാലത്തെ ഗുരുതരമായ ക്രമക്കേടുകളും വിനോദ് റായിയുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി.

Also read:  വർഗീയ ശക്തികൾക്ക് എതിരെ നിരന്തരം നിലപാട് എടുത്ത വ്യക്തിയാണ് എംടി: പ്രകാശ് കാരാട്ട്

ഏതെങ്കിലും സര്‍ക്കാര്‍ എന്നെങ്കിലും ക്ഷേത്ര ഭരണം ഏറ്റെടുത്തിരുന്നോ?

ഏറ്റെടുത്തിരുന്നില്ല. കോടതി നിര്‍ദ്ദേശപ്രകാരമുള്ള സമിതി തന്നെയാണ് ഭരണം നടത്തിയിരുന്നത്. ഈ കേസ് സുപ്രീംകോടതിയില്‍ നടക്കുമ്പോള്‍ രാജകുടുംബത്തെ കൂടി ഉള്‍പ്പെടുത്തിയുള്ള പ്രത്യേക സമിതിയോ ബോര്‍ഡോ പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ദൈനംദിന ഭരണം കൈകാര്യം ചെയ്യണം എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നത്.

പുതിയ സുപ്രീംകോടതി വിധി എന്ത്?

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഒരു പൊതുക്ഷേത്രമായി തുടരും എന്നും എന്നാല്‍ അതിന്‍റെ നടത്തിപ്പില്‍ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി പറയുന്നത്. രാജകുടുംബ പ്രതിനിധിയും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയും അടങ്ങുന്ന പുതിയ ഭരണസമിതിയെ ക്ഷേത്ര ഭരണം ഏല്‍പ്പിക്കണം എന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജില്ലാ ജഡ്ജി അധ്യക്ഷനായ നിലവിലുള്ള ഭരണ സമിതി തത്കാലത്തേക്ക് ക്ഷേത്ര ഭരണം തുടരണം എന്നും സുപ്രീംകോടതി നിര്‍ദ്ദേശിക്കുന്നു.

ബി നിലവറ തുറക്കുമോ ?

നിലവറ തുറക്കുന്നതും മറ്റു കാര്യങ്ങളും പുതിയ ഭരണസമിതിയ്ക്കു തീരുമാനിക്കാം എന്നാണ് വിധിന്യായം പറയുന്നത് . തുറക്കരുത് എന്നുള്ള രാജകുടുംബത്തിന്‍റെ വാദത്തിനു പുതിയ ഭരണസമിതി അംഗീകാരം നല്‍കിയാല്‍ ബി നിലവറ ഒരു സമസ്യയായി നിലകൊള്ളും .

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »