ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി ഉത്സവത്തിന്റെ സമാപനം കുറിച്ചുള്ള ആറാട്ട് ഇന്ന്. വൈകിട്ട് 6.15 ന് പത്മ തീര്‍ത്ഥകുളത്തില്‍ ആണ് ആറാട്ട് നടത്തുക. കിഴക്കേ നടയിലെ നാടകശാല മുഖപ്പ് വഴിയാണ് പത്മ തീര്‍ഥത്തിലേക്ക് ആറാട്ടിന് എഴുന്നള്ളിക്കുന്നത്. നവരാത്രി മണ്ഡപത്തിന് എതിര്‍ വശത്തുള്ള കടവില്‍ ശ്രീപത്മനാഭ സ്വാമിക്കും നരസിംഹ മൂര്‍ത്തിക്കും, തിരുവാമ്പാടി കൃഷ്ണനും ആറാട്ട് നടക്കും.
കൂടിയാറാട്ടിന് എത്തുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ക്ക് കിഴക്കുഭാഗത്തെ കല്‍ മണ്ഡപങ്ങളില്‍ ഇറക്കിപ്പുജയും ആറാട്ടും നടത്തും.
ആറാട്ടിന് ശേഷം ‘ശ്രീപത്മനാഭസ്വാമിയെ കിഴക്കേ നട വഴി അകത്തെഴുന്നള്ളിക്കും. നാളെ ആറാട്ട് കലശം ഉണ്ടായിരിക്കും. ആറാട്ട് ദര്‍ശനത്തിന് ഭക്തരെ പ്രവേശിപ്പിക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു.