ഘാനയിലെ ജയിലിലാണെന്ന പരിഹാസത്തിന് മറുപടിയുമായി പി.വി അന്‍വര്‍. ആഗ്രഹങ്ങള്‍ കൊള്ളാം, പക്ഷേ ആളുമാറിപ്പോയി എന്ന് അന്‍വര്‍ ഫെയ്‌സ്ബു്കില്‍ കുറിച്ചു. ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഘാനയില്‍ ജയിലില്‍ ആണത്രേ,
ആഗ്രഹങ്ങള്‍ കൊള്ളാം..
പക്ഷേ,ആളുമാറി പോയി..
ലേറ്റായി വന്താലും
ലേറ്റസ്റ്റായ് വരവേ..
വെയ്റ്റ് എന്നാണ് എം.എല്‍.എയുടെ പുതിയ പോസ്റ്റ്.
‘ഘാന’ജയിലില്‍ ഒരു ‘ഗാനം’ പാടിത്തരാന്‍ ഈ അനുജന്‍ വരട്ടെ എന്ന രീതിയില്‍ പോസ്റ്റിനുതാഴെ കമന്റുകളും നിറയുന്നുണ്ട്. നേരത്തെ പാണക്കാട് തറവാട്ടില്‍ നിന്നുള്ള അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പൊതുസമൂഹത്തിന്റെ മുന്‍പാകെ വിളിച്ച് പറഞ്ഞത് അങ്ങനെ തന്നെ നിലനില്‍ക്കുന്നിടത്തോളം കാലം, ഏതെങ്കിലും ഒരു വക്കീലിനെ കൊണ്ട് അയപ്പിക്കാവുന്ന ഒരു നോട്ടീസിനൊന്നും യാതൊരു വിലയുമില്ല. ഇങ്ങനെ മെഴുകാതെടേ എന്നായിരുന്നു നേരത്തെ എം.എല്‍.എയെ കാണാനില്ലെന്ന രീതിയില്‍ പോലിസിലേക്ക് ഇമെയില്‍ അയച്ചപ്പോള്‍ എം.എല്‍.എയുടെ മറുപടി.
https://www.facebook.com/pvanvar/posts/256075602552006:0