തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിതരണ സംവിധാനം മികച്ചതാവുന്നതിനുള്ള കാരണം ശക്തമായ ജനകീയ ഇടപെടലുകളാണെന്ന് പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍. രാജ്യമെമ്പാടും ലക്ഷ്യാധിഷ്ഠിത പൊതുവിതരണ സംവിധാനത്തിലേക്ക് മാറിയപ്പോഴും കേരളം സാര്‍വത്രിക റേഷന്‍ സംവിധാനം നിലനിര്‍ത്തി. പാവപ്പെട്ടവനെന്നോ ധനികനെന്നോ വ്യത്യാസം ഇല്ലാതെ റേഷന്‍ ഒരാളുടെ അവകാശമായി തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
മുന്‍മന്ത്രി ശ്രീ.പന്തളം സുധാകരന്‍ തന്റെ റേഷന്‍ അവകാശം കൈപ്പറ്റുന്നത് കേരളത്തിന്റെ പൊതുവിതരണ സംവിധാനത്തോടുള്ള ആദരവായി കരുതുന്നുവെന്നും മന്ത്രി തിലോത്തമന്‍ പറഞ്ഞു.


















