തിരുവനന്തപുരം: സ്പീക്കര്‍ പദവിയെ പി ശ്രീരാമകൃഷ്ണന്‍ കളങ്കപ്പെടുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പദവി ദുരുപയോഗം ചെയ്ത അദ്ദേഹത്തിന് സ്പീക്കറായി തുടരാന്‍ അര്‍ഹതയില്ല. ശ്രീരാമകൃഷ്ണനും സിപിഐഎമ്മും മൗനം വെടിയണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
സ്പീക്കറെ ചോദ്യം ചെയ്യുന്ന സൗഹചര്യം ഗുരുതരമായ വിഷയമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഡോളര്‍ കേസിലാണ് സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്പീക്കര്‍ പറഞ്ഞതായി സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സരിത്തും സ്വപ്‌നയും മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടുത്തയാഴ്ച്ച സ്പീക്കറെ ചോദ്യം ചെയ്യാനായി കൊച്ചിയിലേക്ക് വിളിച്ചുവരുത്തുന്നത്.











