തിരുവനന്തപുരം: സ്വര്‍ണക്കടത്ത് പ്രതികളെ സഹായിച്ച ‘ഉന്നതന്‍’ എന്ന ആരോപണം നിഷേധിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി വിദേശ യാത്ര നടത്തുകയോ അവിടെവെച്ച് കണ്ടുമുട്ടുകയോ ചെയ്തിട്ടില്ല. വിദേശയാത്രകള്‍ നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു. രാഷ്ട്രീയ വിവാദത്തിലേക്ക് ഭരണഘടന സ്ഥാപനത്തെ വലിച്ചിഴയ്ക്കരുത് എന്നും സ്പീക്കര്‍ പറഞ്ഞു. വസ്തുതാപരമല്ലാത്ത ആരോപണങ്ങള്‍ തള്ളിക്കളയണമെന്നും സ്പീക്കര്‍ പറഞ്ഞു.











