അത്യപൂര്‍വ്വ രക്തഗ്രൂപ്പായ പി നള്‍ ഗ്രൂപ്പിലുളള രക്തദാതാവിനെ തേടി കുഞ്ഞ് ആശുപത്രിയില്‍. രക്ത ദാതാവിനായി സോഷ്യല്‍ മീഡിയകളില്‍ സഹായം തേടുകയാണ്. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിനാണ് പി നള്‍ ഗ്രൂപ്പിലുളള രക്തത്തിന്‍റെ ആവശ്യം.
ഇന്ത്യയില്‍ അത്യപൂര്‍വ്വമായി കാണപ്പെടുന്ന രക്തഗ്രൂപ്പാണ് പി നള്‍. 2018 ല്‍ മംഗലാപുരത്തെ ആശുപത്രിയിലാണ് ഇന്ത്യയില്‍ ആദ്യമായി ഈ രക്തഗ്രൂപ്പ് സ്ഥിരീകരിച്ചത്. അന്നത്തെ ആ രോഗിയും ഈ കുഞ്ഞുമാണ് ഇന്ത്യയില്‍ ഇതുവരെ അറിയപ്പെടുന്ന പി നള്‍ രക്തഗ്രൂപ്പുളളവര്‍. എന്നാല്‍ ആ വ്യക്തിയുടെയും കുഞ്ഞിന്‍റെയും പി നള്‍ ട്രാൻസ്ഫ്യൂഷൻ നടത്തുന്നതിലെ എബിഒ കോംപാറ്റിബിലിറ്റി യോജിക്കാത്തതിനാല്‍ രക്തം നല്‍കാന്‍ സാധിക്കില്ല.കുട്ടിയ്ക്ക് അനുയോജ്യമായ പി നള്‍ ദാതാവിനെ കിട്ടിയാല്‍ മാത്രമേ മികച്ച ചികിത്സ നല്‍കാൻ സാധിക്കുകയുളളു. അതിനാല്‍ ഈ രക്ത ഗ്രൂപ്പുളള ആരെങ്കിലും ഏതെങ്കിലും വിദേശ രാജ്യത്ത് ഉണ്ടെങ്കിൽ സഹായത്തിനായി എത്തണമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുകയാണ്.
നിലവില്‍ ദാതാവിനെ ലഭ്യമാകുന്നത് വരെയോ ഇപ്പോഴത്തെ അവസ്ഥയിൽ കുറവുണ്ടാകുന്നത് വരെയോ കുട്ടിയ്ക്ക് അടിയന്തര ചികിൽസകൾ മാത്രമാണ് നല്‍കികൊണ്ടിരിക്കുന്നത്. അന്നത്തെ രോഗിക്കും ഡോണർമാരായി ആരെയും തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു.
മംഗലാപുരം കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലെ ഡോ. ഷമീ ശത്രിയുടെ നേതൃത്വത്തിലുളള സംഘമാണ് ഇന്ത്യയില്‍ ആദ്യമായി അപൂര്‍വ്വമായ പി നള്‍ രക്തഗ്രൂപ്പ് തിരിച്ചറിഞ്ഞത്. രക്തത്തിലെ ആന്‍റിജനുകളിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളാണ് അപൂര്‍വ്വ രക്ത ഗ്രൂപ്പിന് കാരണമാകുന്നത്.
ആയിരത്തില്‍ ഒരാളില്‍ പോലും കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലാണ് ഒരു രക്തഗ്രൂപ്പിനെ അപൂര്‍വ്വം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക.
സഹായം ചെയ്യാൻ ആഗ്രഹിക്കുന്നവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക
ബിജു കുമ്പഴ..
9526117989..
Jishnu Raj
9809358215