ആലപ്പുഴ: കണ്ണാര്‍ക്കാട്ടേ പി കൃഷ്ണപിള്ള സ്മാരകം തീവെച്ച കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു. വിഎസിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം ലതീഷ് ചന്ദ്രനടക്കം അഞ്ച് പ്രതികളെയാണ് വെറുതെ വിട്ടത്. തെളിവുകളുടെ അഭാവത്തിലാണ് ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ കോടതിയുടേതാണ് വിധി.
ഇത് സത്യത്തിന്റെ വിജയമാണെന്ന് കുറ്റവിമുക്തരായവര്‍ പറഞ്ഞു. കെട്ടിച്ചമച്ച തെളിവുകളാണ് യുഡിഎഫും പോലീസും സൃഷ്ടിച്ചത്. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ നിര്‍ദേശ പ്രകാരമാണ് തങ്ങളെ പ്രതിയാക്കിയത്. നിരപരാധിത്വം തെളിഞ്ഞ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ലതീഷ് ചന്ദ്രന്‍ പറഞ്ഞു.
2013 ഒക്ടോബര്‍ 31ന് പുലര്‍ച്ചെയാണ് ആലപ്പുഴ കണ്ണാര്‍ക്കാട്ടെ പി കൃഷ്ണപിള്ള സ്മാരകം ആക്രമിക്കപ്പെട്ടത്. 2016 ഏപ്രില്‍ 28ന് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. 2019 മാര്‍ച്ച് 14നാണ് വിസ്താരം തുടങ്ങിയത്.