തിരുവനന്തപുരം: പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക്. എംപി സ്ഥാനം രാജിവെക്കും. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭ ഉപതെരഞ്ഞെടുപ്പും വരും വിധമാകും രാജി നല്‍കുക. കുഞ്ഞാലിക്കുട്ടിയും എം.കെ മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും.
താന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എത്തുന്നത് പാര്‍ട്ടി തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഏത് സമയത്ത് എന്താണ് ചെയ്യേണ്ടതെന്ന് പാര്‍ട്ടിയാണ് പറയുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Also read: കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം; ബിജെപിയെക്കാള്‍ ഇരട്ടി സീറ്റുകളില്‍ മുന്നില്‍
മുസ്ലിം ലീഗിനെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ പരിഹരിക്കും. എന്നും വിട്ടുവീഴ്ച്ച ചെയ്ത പാര്‍ട്ടിയാണ് മുസ്ലിം ലീഗ് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.