കോട്ടയം: കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫിന്റെ ഇളയ മകന്‍ അന്തരിച്ചു. ജോ ജോസഫ് എന്ന ജോക്കുട്ടന്‍ (34) ആണ് അന്തരിച്ചത്. ഏറെ നാളായി ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് അന്ത്യം. ഉച്ചയൂണിന് ശേഷം ഉറങ്ങുന്നതിനിടെ ഹൃദയാഘാതം ഉണ്ടായി. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മാതാവ്: ഡോ. ശാന്ത ജോസഫ്. സഹോദരങ്ങള്‍: അപു, യമുന, ആന്റണി.

















