ജനീവ: ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും അസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിന്‍, കൊവിഷീല്‍ഡിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. വാക്‌സിന്‍ ലോകമെങ്ങും ഉപയോഗിക്കാന്‍ അനുമതി നല്‍കി.
പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കൊവിഷീല്‍ഡ് ഉല്‍പാദിപ്പിക്കുന്നത്. വാക്‌സീന്‍ വിലകുറഞ്ഞതും സൂക്ഷിക്കാന്‍ എളുപ്പമുള്ളതുമെന്ന് ഡബ്ല്യു.എച്ച്.ഒ അറിയിച്ചു. അവികസിത രാജ്യങ്ങളിലെ വിതരണത്തിന് ഏറ്റവും യോജ്യമെന്നും വിലയിരുത്തല്‍.
ഇതോടെ വാക്‌സീന്‍ ഉല്‍പാദിപ്പിക്കുന്ന ഇന്ത്യയിലെ പുനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, ദക്ഷിണ കൊറിയയിലെ അസ്ട്രാസെനകഎസ്‌കെ ബയോ എന്നീ സ്ഥാപനങ്ങള്‍ക്ക് യുഎന്‍ പിന്തുണയോടെയുള്ള കോവിഡ് നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി വിവിധ രാജ്യങ്ങള്‍ക്കായി വാക്‌സീന്‍ നല്‍കാനാകും.