തിരുവനന്തപുരം: സംസ്ഥാനത്ത് ചരക്കുലോറി വാടക കുത്തനെ കൂട്ടാനൊരുങ്ങി ലോറി ഉടമകള്‍. ഡീസല്‍ വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് വാടക കൂട്ടാനുള്ള തീരുമാനം. ലോറി വാടക കൂടുന്നത് അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകും. രണ്ടുമാസത്തിനിടെ ഡീസല്‍ വില 15 രൂപ കൂടി. ഈ സാഹചര്യത്തില്‍ ലോറി വാടക കൂട്ടാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് ഉടമകളുടെ വാദം.
കുറഞ്ഞത് 15 ശതമാനം വര്‍ധനവെങ്കിലും ഏര്‍പ്പെടുത്തേണ്ടതായി വരും. അങ്ങനെയെങ്കില്‍ ആവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് അത് കാരണമാകും. നികുതി ഒഴിവാക്കി ഇന്ധന വില പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കണമെന്നാണ് ലോറി ഉടമകളുടെ ആവശ്യം.











