ജിദ്ദ:ഉത്തര ജിദ്ദയില്‍ കിംഗ് ഫഹദ് റോഡും സാരി സ്ട്രീറ്റിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മേല്‍പ്പാലത്തില്‍ ഗതാഗതം ആരംഭിച്ചു. നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതിനായുള്ള പദ്ധതിയുടെ ഭാഗമായാണ് പാലം നിര്‍മിച്ചത്. ഇന്റര്‍സെക്ഷനില്‍ സാരി സ്ട്രീറ്റില്‍ കിംഗ് ഫഹദ് റോഡിനു കുറുകെ, പടിഞ്ഞാറു -കിഴക്ക് ദിശയിലാണ് പാലം സ്ഥിതിചെയ്യുന്നത്.
പാലത്തില്‍ ഗതാഗതം ആരംഭിച്ചതോടെ മദീനറോഡിലെ തിരക്ക് കുറയുവാനും കിംഗ് ഫഹദ് റോഡിലെ യാത്ര ദൈര്‍ഘ്യം കുറക്കുവാനും സാധിച്ചതായി അധികൃതര്‍ വ്യക്തമാക്കി. മേല്‍പ്പാലത്തിന് താഴെയുള്ള റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.



















