ഒമാനിലെ ആകെ ജനസംഖ്യയുടെ 93 ശതമാനം പേരും ആദ്യ ഡോസ് പ്രതിരോധ വാക്‌സിന്‍ എടുത്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മസ്കറ്റ്: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കുന്നത് ഒമാന്‍ ആരോഗ്യ മന്ത്രാലയം ഊര്‍ജ്ജിതമാക്കി.
2021 ഡിസംബര്‍ 21 വരെയുള്ള കണക്ക് അനുസരിച്ച് ആദ്യ ഡോസ് വാക്‌സിന്‍ എടുത്തവരുടെ എണ്ണം 3,123,613 ആണ്. 2,898,331 പേര്‍ രണ്ടാമത്തെ ഡോസ് എടുത്തു. 86 ശതമാനത്തോളം വരും ഇത്.
രണ്ടാം ഡോസ് എടുത്ത് ആറു മുതല്‍ ഒമ്പത് മാസം കഴിഞ്ഞ് ബൂസ്റ്റര്‍ ഡോസ് എടുത്തവരുടെ എണ്ണം 55,085 ആണ്.
അതിനിടെ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 46 ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മരണങ്ങള്‍ വ്യാഴാഴ്ചയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
46 New confirmed cases with #Covid19.
#OmanVsCovid19 pic.twitter.com/9FIkQIqO1x
— عُمان تواجه كورونا (@OmanVSCovid19) December 23, 2021
ഇതോടെ ഒമാനില്‍ കോവിഡ് ബാധിച്ചവരുടെ ആകെയെണ്ണം 304984 ആയി.
കഴിഞ്ഞ ചൊവ്വാഴ്ച പുതിയതായി 15 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒമാന്‍ ശക്തിപ്പെടുത്തിയിരുന്നു. ആറ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്ക് നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് ഊര്‍ജ്ജിതമാക്കിയത്.













