നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ദീര്‍ഘകാല റസിഡന്‍സ് വീസ നല്‍കുന്ന പാക്കേജിന് തുടക്കമിട്ടത്
മസ്‌കത്ത് : രാജ്യത്ത് നിക്ഷേപങ്ങള്‍ നടത്തുന്നവരെ ആകര്‍ഷിക്കുന്നതിന് നടപ്പിലാക്കുന്ന പാക്കേജിന്റെ ഭാഗമായി ദീര്‍ഘകാല റസിഡന്‍സ് വീസ നല്‍കുന്നത് ആരംഭിച്ചു,
217 നിക്ഷേപകര്‍ക്ക് ദീര്‍ഘകാല റസിഡന്‍സി കാര്‍ഡുകള്‍ നല്‍കിയാണ് ഇതിന് തുടക്കമായത്. 2021 ഒക്ടോബറിലാണ് റസിഡന്‍സി കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചത്.
പത്തു വര്‍ഷം കാലാവധിയുള്ള റസിഡന്‍സി കാര്‍ഡുകള്‍ 142 പേര്‍ക്ക് നല്‍കിയപ്പോള്‍ അഞ്ചുവര്‍ഷത്തെ റസിഡന്‍സി കാര്‍ഡ് 73 പേര്‍ക്കും രണ്ട് പേര്‍ക്ക് റിട്ടയര്‍മെന്റ് കാറ്റഗറിയിലും നല്‍കി.
ഈ കാര്‍ഡുകള്‍ പുതുക്കി നല്‍കാനും സാധ്യതയുള്ളതാണ്. രാജ്യത്ത് നിക്ഷേപകരെ ആകര്‍ഷിക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വാണിജ്യ, വ്യവസായ, മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ഒമാന്‍ പോലീസിന്റെ സഹകരണത്തോടെയാണ് ദീര്‍ഘകാല റസിഡന്‍സി വീസ പാക്കേജ് നടപ്പിലാക്കുന്നത്.












