ഒടിടി ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. സമൂഹ മാധ്യമങ്ങള്‍ക്ക് പ്രശ്‌ന പരിഹാര സംവിധാനവും അതിനായി പ്രത്യേക ഉദ്യോഗസ്ഥനെയും നിയമിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. ഉള്ളടക്കത്തെക്കുറിച്ച് സ്ത്രീകള്‍ പരാതിപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്ന് കേന്ദ്രമന്ത്രി ജാവദേക്കര്‍ അറിയിച്ചു. ഫോര്‍വേഡ് ചെയ്ത സന്ദേശങ്ങള്‍ ആദ്യം ആര് അയച്ചെന്ന് വ്യക്തമാക്കണം. നിയമ വിരുദ്ധങ്ങള്‍ ഉള്ളടക്കം ഉണ്ടെങ്കില്‍ ഉടനടി നീക്കം ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
ഒടിടി കമ്പനികള്‍ സ്വയം നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തണം. സമൂഹ മാധ്യമങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.ഒടിടിക്ക് രജിസ്‌ട്രേഷനില്ല. പ്രസാധകരുടെ വിവരങ്ങള്‍ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. പരാതി പരിഹാര സംവിധാനം വേണം. പ്രഗല്‍ഭരായ വ്യക്തികളെ തലപ്പത്ത് നിയമിക്കണം. അത്യാവശ്യ ഘട്ടത്തില്‍ ഇടപെടലിന് സര്‍ക്കാര്‍ സംവിധാനം ഉണ്ടാകും. വീഡിയോകളുടെ സ്വഭാവം അനുസരിച്ച് എ,എയു,യു സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണം. കുട്ടികള്‍ കാണാന്‍ പാടില്ലാത്ത വീഡിയോകള്‍ക്ക് പ്രത്യേക നിയന്ത്രണം വേണം.
ഡിജിറ്റല്‍ വാര്‍ത്താ മാധ്യമങ്ങള്‍ പ്രസ് കൗണ്‍സില്‍ ചട്ടങ്ങള്‍ പാലിക്കണമെന്നും കേന്ദ്രം അറിയിച്ചു.