ഒമാന്‍ നിരത്തുകളില്‍ വനിതകള്‍ക്ക് മാത്രമായി ടാക്‌സി സര്‍വ്വീസ് ജനുവരി 20 മുതല്‍. പരീക്ഷാടിസ്ഥാനത്തില്‍ മസ്‌കറ്റില്‍
മസ്‌കറ്റ് : ഒമാനില്‍ വനിതകള്‍ ഓടിക്കുന്ന ടാക്‌സി സര്‍വ്വീസിന് ഒ ടാക്‌സിക്ക് ലൈന്‍സ് ലഭിച്ചതായി സിഇഒ ഹാരിത് അല്‍ മഖ്ബലി അറിയിച്ചു.
ലിംഗസമത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് തുല്യതൊഴിലവസരങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കാനായി പുതിയ നീക്കം.
ഒടാക്‌സിയുടെ മൊബൈല്‍ ആപിലൂടെ സേവനം ലഭ്യമാക്കും. സ്‌കൂള്‍ കോളേജ് ഗതാഗത മേഖലയിലേക്ക് സ്ത്രീകളുടെ മുന്നേറ്റം ഉടനുണ്ടാകുമെന്ന് ഒടാക്‌സി കമ്പനി ഫൗണ്ടറും സിഇഒയുമായ മഖ്ബലി പറഞ്ഞു.
വനിതകള്‍ ഓടിക്കുന്ന ടാക്‌സികള്‍ ജനുവരി 20 മുതലാണ് ഒമാന്‍ നിരത്തുകളില്‍ ഓടിത്തുടങ്ങുക. പരീക്ഷണാടിസ്ഥാനത്തില്‍ മസ്‌ക്കറ്റില്‍ മാത്രമാകും സര്‍വ്വീസ് ലഭ്യമാകുക.
ചരിത്രത്തിലാദ്യമായാണ് ഒമാനില്‍ വനിതാ ടാക്‌സി സര്‍വ്വീസ് ആരംഭിക്കുന്നത്. സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായിരിക്കും ഇതിന്റെ ഗുണം ലഭിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.