കോട്ടയം: ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കം പരിഹരിക്കുന്നവര്‍ക്ക് തങ്ങളുടെ വോട്ടെന്ന് യാക്കോബായ സഭ സമരസമിതി കണ്‍വീനര്‍ തോമസ് മാര്‍ അലക്സാണ്ട്രിയോസ് മെത്രാപ്പൊലീത്ത. സഭാതര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മദ്ധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടന്നു വരുന്നതിനിടെയാണ് യാക്കാബോയ സഭ നിലപാട് വ്യക്തമാക്കിയത്.
സഭയെ ആര് സഹായിക്കുന്നോ, അവരെ തിരിച്ച് സഹായിക്കുന്നതാണ് ഞങ്ങളുടെ രാഷ്ട്രീയമെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ അത് തെളിയിച്ചതാണെന്നും’ മെത്രാപ്പൊലീത്ത പറഞ്ഞു. ഒരു പ്രതീക്ഷ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. കാര്യശേഷിയുള്ള ഒരു മുഖ്യമന്ത്രി അങ്ങനെ പറയുമ്പോള്‍ തങ്ങള്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.