രാജ്യസഭയില്‍ നിന്നും പുറത്താക്കിയതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റ് കവാടത്തില്‍ നടത്തി വന്ന ധര്‍ണ പ്രതിപക്ഷ എംപിമാര്‍ അവസാനിപ്പിച്ചു. പ്രതിപക്ഷം പൂര്‍ണമായും രാജ്യസഭ ബഹിഷ്ക്കരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് നടപടി.
കാർഷികബില്ലിനെതിരേയുള്ള പ്രതിഷേധത്തിൽ രാജ്യസഭാ ഉപാധ്യക്ഷനോട് നിലവിട്ടു പെരുമാറിയെന്നാരോപിച്ചാണ് എട്ട് എംപിമാരെ സഭാധ്യക്ഷൻ എം. വെങ്കയ്യ നായിഡു സസ്പെൻഡ് ചെയ്തത്.
കേരളത്തിൽ നിന്നുള്ള എളമരം കരീം, കെ.കെ. രാഗേഷ് (സിപിഎം) എന്നിവർക്കുപുറമേ ഡെറിക് ഒബ്രിയൻ, ഡോല സെൻ (തൃണമൂൽ കോണ്‍ഗ്രസ്), സഞ്ജയ് സിംഗ് (ആം ആദ്മി പാർട്ടി), രാജീവ് സത്തവ്, സയ്യദ് നാസിർ ഹുസൈൻ, റിപുൻ ബോറൻ (കോണ്‍ഗ്രസ്) എന്നിവരെയാണ് വർഷകാല സമ്മേളനം തീരുന്നതുവരെ സസ്പെൻഡ് ചെയ്തത്.