തിരുവനന്തപുരം: എംഎല്‍എമാരും ഉദ്യോഗസ്ഥരും നിയമസഭയില്‍ എത്തിയത് വാഹനങ്ങളിലെ മറ നീക്കി. സാധാരണക്കാര്‍ക്ക് വന്‍തുക പിഴയീടാക്കുമ്പോള്‍ ഓപ്പറേഷന്‍ സ്‌ക്രീനിനെ വകവെക്കാതെ മന്ത്രിമാരും എംഎല്‍എമാരും ഉന്നത ഉദ്യോഗസ്ഥരും കൂളിങ് സ്റ്റിക്കറുകള്‍ മാറ്റാതെയും കര്‍ട്ടനുകളിട്ടും വാഹനങ്ങളിലെത്തുന്നത് ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എമാരും ഉദ്യോഗസ്ഥരും വാഹനങ്ങളിലെ മറനീക്കിയിരിക്കുന്നത്.
കര്‍ട്ടനും കൂളിങ് ഫിലിമുകളുമിട്ട വാഹനം പിടിക്കപ്പെട്ടാല്‍ പിഴ ഉറപ്പാണ്. മൂന്ന് ദിവസത്തിനകം കൂളിങ് ഫിലിമും കര്‍ട്ടനും ഇളക്കി മാറ്റി ഉദ്യോഗസ്ഥരെ കാണിച്ച് ബോധ്യപ്പെടുത്തണം. പിഴയുമടയ്ക്കണം. വീണ്ടും പിടിക്കപ്പെട്ടാല്‍ രജിസ്‌ട്രേഷന്‍ വരെ റദ്ദാവുകയും ചെയ്യും. അതേസമയം, നിര്‍മ്മാണത്തില്‍ തന്നെ കൂളിങ് നല്‍കിയിട്ടുള്ള ഗ്ലാസുകള്‍ക്ക് തടസമില്ല.











