കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ കൂടാതെ ഉമ്മന്‍ ചാണ്ടിയെയും പാര്‍ട്ടി പരിഗണിക്കുന്നുണ്ടെന്ന് കെ. മുരളീധരന്‍ എംപി. ഭൂരിപക്ഷം എംഎല്‍എമാര്‍ പിന്തുണയ്ക്കുന്ന ആള്‍ മുഖ്യമന്ത്രിയാകുമെന്നും മുരളീധരന്‍ പറഞ്ഞു. മുഴുവന്‍ എംഎല്‍എമാരായും കോണ്‍ഗ്രസ്സ് നേതൃത്വം അഭിപ്രായം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. വടകരയ്ക്ക് പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താന്‍ ഇറങ്ങില്ലെന്നും പാര്‍ട്ടിക്കുളളില്‍ പരിഗണന കിട്ടാത്തത് കൊണ്ടല്ല തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തദ്ദേശ തെരഞ്ഞെടുപ്പിലെ പോലെ സീറ്റുകള്‍ വീതം വെക്കരുത്. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സീറ്റം വീതം വെച്ചാല്‍ കനത്ത തിരിച്ചടി നേരിടും. നിയോജക മണ്ഡലത്തിന് പറ്റിയ സ്ഥാനാര്‍ഥികളെയാണ് തെരഞ്ഞെടുക്കേണ്ടത്. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ എടുക്കുന്ന പ്രയാസങ്ങളാണ് കോണ്‍ഗ്രസിനെ ഇതുവരെ അലട്ടിയിട്ടുളളതെന്നും മുരളീധരന്‍ പറഞ്ഞു. ക്രൈസ്തവ മത നേതാക്കളുമായി യുഡിഎഫ് നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയെ അവര്‍ എത്രമാത്രം വിശ്വാസത്തിലെടുത്തുവെന്ന് അറിയില്ലെന്നും ഹൃദയം തുറന്ന ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.