മുംബൈ: കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കുക എന്നത് പ്രധാനപ്പെട്ടതാണ്. സാധനങ്ങള്‍ വാങ്ങാനായി ആളുകള്‍ അധികം കൂടരുതെന്നാണ് നിയമം. വലിയ പെരുന്നാള്‍ വരുന്ന സാഹചര്യത്തില്‍ ഇറച്ചിക്കടകളില്‍ നിയമലംഘനം നടന്നേക്കാം. ഈ സാഹചര്യത്തില്‍ പുതിയൊരു സംരഭവുമായി എത്തിയിരിക്കുകയാണ് മുംബൈ ജോഗേശ്വരി സ്വദേശിയായ വാസിന്‍ഖാന്‍. തന്റെ ആട്ടിന്‍പറ്റത്തെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ് ഇയാള്‍.
സാമൂഹിക ഉത്തരവാദിത്തം നിറവേറ്റപ്പെടേണ്ടതിന്റെ അനിവാര്യ ഘട്ടമാണിതെന്ന തിരിച്ചറിവിലാണ് ആട് കച്ചവടം വസീം ഖാന്‍ ഓണ്‍ ലൈനിലാക്കിയത്. ആടുകളുടെ ചിത്രം സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ചിത്രം കണ്ട് തെരഞ്ഞെടുക്കാം. ആടിനെ വീട്ടിലെത്തിച്ചുനല്‍കും. ജനങ്ങള്‍ പുറത്തിറങ്ങേതില്ല – ഖാന്‍ പറയുന്നു. ആടിന് പുറമെ പോത്തും കാളയും ഓണ്‍ലൈനില്‍ വിലപ്പനയ്ക്ക് എത്തുമോ എന്നാണ് ചിലരുടെ കൗതുക ചോദ്യം



















