മുൻ അധ്യാപകൻ ആയിരുന്ന നിയമസഭ സ്പീക്കർ ശ്രീരാമകൃഷ്ണൻ വീണ്ടും അധ്യാപകനായി. കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് പരീക്ഷയുടെ പ്രാഥമിക കടമ്പ കടന്ന വിദ്യാർത്ഥികൾക്കാണ് സ്പീക്കർ ക്ലാസെടുത്തത്. സംസ്ഥാന യുവജന ക്ഷേമ ബോർഡാണ് മെയിൻ പരീക്ഷയ്ക്ക് സഹായിക്കുന്ന ഓൺലൈൻ ക്ലാസ് ഒരുക്കുന്നത്.
ഇതിന് തുടക്കം കുറിച്ച് സ്പീക്കർ ജനാധിപത്യ സംവിധാനത്തിലെ അധികാര അവകാശങ്ങളെക്കുറിച്ചും, നിയമസഭയുടെയും പാർലമെന്റിന്റെയും നടപടി ക്രമത്തെക്കുറിച്ചും സംസാരിച്ചു.