ഉള്ളിവില വര്‍ധിക്കുന്നതിനെ തുടര്‍ന്ന് ഉള്ളി മോഷണവും പെരുകുന്നു. പൂനെയില്‍ കഴിഞ്ഞ ദിവസം 550 കിലോ ഉള്ളി മോഷ്ടിച്ച രണ്ട് പേര്‍ അറസ്റ്റിലായി. പൂനെയില്‍ മൗജെ ദേവ്ജാലി ഗ്രാമത്തിലെ സഞ്ജയ് പരാധി, പോപട് കാലെ എന്നിവരാണ് അറസ്റ്റിലായത്. ഐപിസി 379, 511, 34 പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
പൂനെയില്‍ ഒരു കിലോ ഉള്ളിയുടെ വില 100 രൂപയാണ്. ഉള്ളി ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഇതിനെ തുടര്‍ന്നാണ് ഉള്ളിവിലയില്‍ വര്‍ധനവുണ്ടായത്.










