കോവിഡിനെ പ്രതിരോധിക്കാന്‍ നിയമ നടപടികള്‍ കടുപ്പിച്ച് ഒമാന്‍. മാസ്ക് ധരിക്കാത്തവര്‍ക്ക് 100 റിയാല്‍ പിഴ ചുമത്തും. ഒമാനില്‍ കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി നടപ്പിലാക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ഒമാന്‍ സര്‍ക്കാര്‍ നടപടി കടുപ്പിച്ചു. അതിൻ്റെ ഭാഗമായി മുഖാവരണം ധരിക്കാത്തവരില്‍ നിന്നും ഈടാക്കുന്ന പിഴ, നൂറ് ഒമാനി റിയാലായി ഉയര്‍ത്തി. മുന്‍പ് ഇത് 20 ഒമാനി റിയാലായിരുന്നു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഒമാന്‍ സുപ്രിം കമ്മിറ്റി കടുത്ത നിലപാടിലേക്ക് നീങ്ങിയത്.നിയമ ലംഘകരുടെ ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തണമെന്നും ഒമാന്‍ സുപ്രിം കമ്മിറ്റി അധികൃതരോട് നിര്‍ദശിച്ചു.