മസ്‌കത്ത്: എണ്ണയിതര സമ്പദ് വ്യവസ്ഥയിലധിഷ്ഠിതമായ ഊര്‍ജസ്വലമായ ഒരു സമ്പദ് വ്വസ്ഥ ലക്ഷ്യമിട്ടുള്ള വിഷന്‍ 2040 പദ്ധതി 2021 ജനുവരി മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന് സുല്‍ത്താന്‍ ഹൈതമിന്റെ അനുമതി. കഴിഞ്ഞ ദിവസം സുല്‍ത്താന്റെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭാ കൗണ്‍സില്‍ യോഗത്തിലാണ് പദ്ധതി നടത്തിപ്പിന് അനുമതി നല്‍കിയത്.
ധനകാര്യ സുസ്ഥിരത, നിയമപരമായ നിക്ഷേപ സാഹചര്യങ്ങള്‍ വികസിപ്പിച്ചെടുക്കല്‍ , സര്‍ക്കാര്‍ സേവനങ്ങളുടെ ഏകീകരണം, സാമ്പത്തിക മേഖലകളുടെ വികസനം, സുപ്രധാന പദ്ധതികളുടെ നടത്തിപ്പ്, തുടങ്ങി വിഷന്‍ 2040യുമായി ബന്ധപ്പെട്ട മുന്‍ഗണനാ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് എല്ലാവിധ പരിശ്രമങ്ങളും നടത്തേണ്ടതുണ്ടെന്ന് സുല്‍ത്താന്‍ നിര്‍ദേശിച്ചു.
സ്വദേശികളുടെ തൊഴില്‍ ലഭ്യതയെന്ന ഉയര്‍ന്ന ദേശീയ മുന്‍ഗണനയുമായി ബന്ധപ്പെടുത്തി വേണം ഈ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍. അടുത്ത സാമ്പത്തിക വര്‍ഷത്തെ ജനറല്‍ ബജറ്റ്, 2021-2025 കാലയളവിലേക്കുള്ള പത്താം പഞ്ചവത്സര പദ്ധതി തുടങ്ങിയവയുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിശദമായി പഠിച്ചുവരുകയാണെന്നും സുല്‍ത്താന്‍ ഹൈതം പറഞ്ഞു. പൊതുചെലവ് കുറച്ചും വരുമാനം വര്‍ധിപ്പിച്ചും ധനകാര്യ സുസ്ഥിരത കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. കരട് ബജറ്റിന്‍മേലും പഞ്ചവത്‌സര പദ്ധതിയിലും സ്‌റ്റേറ്റ് കൗണ്‍സിലും മജ്‌ലിസുശൂറയും നല്‍കിയ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പഠന വിധേയമാക്കിയതായും സുല്‍ത്താന്‍ പറഞ്ഞു.
പൊതുചെലവ് കുറച്ചും വരുമാനം വര്‍ധിപ്പിച്ചും ധനകാര്യ സുസ്ഥിരത കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്













