മസ്കറ്റ്: സുല്‍ത്താനേറ്റില്‍ ആദ്യ ഘട്ട കോവിഡ് വാക്‌സിനേഷനായി തെരെഞ്ഞെടുത്തിട്ടുള്ള ടാര്‍ഗറ്റ് ഗ്രുപ്പുകളില്‍ 30 ശതമാനം പ്രവാസികളാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അല്‍ സെയ്ദി അറിയിച്ചു. അതേ സമയം വാക്‌സിനേഷനുമായി ബന്ധപ്പെട്ട് പൊതു ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രി അറിയിച്ചു.
ലോകത്ത് ഇതിനോടകം 20 മില്യണിലധികം ആളുകള്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ആര്‍ക്കും തന്നെ ഗുരുതരമായ ആരോഗ്യ ബുദ്ധിമുട്ടുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാക്‌സിന്റെ സുരക്ഷയില്‍ 100 ശതമാനം വിശ്വാസമുള്ളത് കൊണ്ടാണ് രാജ്യത്ത് ഇത് ഉപയോഗിക്കുവാന്‍ അനുമതി നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി. സ്വദേശികളും, പ്രവാസികളുമുള്‍പ്പെടെയുള്ള മുഴുവന്‍ പൊതു ജനങ്ങള്‍ക്കും സൗജന്യമായാണ് വാക്‌സിന്‍ ലഭ്യമാക്കുന്നത്.














