കോവിഡ് രോഗവ്യാപനം കുറഞ്ഞു വരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍സ കൂടുതല്‍ ഇളവുകള്‍ നല്‍കി ഒമാന്‍
മസ്‌കത്ത് : ഒമാനിലേക്ക് വരുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് സൂപ്രീം കമ്മിറ്റി അറിയിച്ചു.
പൊതു ഇടങ്ങളില്‍ മുഖാവരണവും നിര്‍ബന്ധമില്ല. അതേസമയം, അടച്ചിട്ട സ്ഥലങ്ങളില്‍ മുഖാവരണം ആവശ്യമാണെന്നും സാമുഹിക അകലം പാലിക്കണമെന്നും സുപ്രീം കമ്മറ്റി അറിയിച്ചു.
പുതിയ ഇളവുകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും .
പൊതുപരിപാടികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചതോടെ ഇനി 100 ശതമാനം ശേഷിയില്‍ ഇവന്റുകള്‍ സംഘടിപ്പിക്കാനാകും.
മാര്‍ച്ച് ആറുമുതല്‍ സ്‌കൂളുകളിലും കോളേജുകളിലും 100 ശതമാനം ശേഷിയില്‍ ക്ലാസുകള്‍ നടത്താം.
ഒമാനിലേക്ക് വരുന്നവര്‍ പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കിയവരാണെങ്കില്‍ പിസിആര്‍ ടെസ്റ്റിന് വിധേയരാകണ്ട. എന്നാല്‍, കുത്തിവെപ്പ് എടുക്കാത്തവര്‍ 48 മണിക്കൂറിനകമുള്ള നെഗറ്റീവ് റിസല്‍ട്ട് സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണം.
കോണ്‍ഫറന്‍സുകള്‍, എക്‌സിബിഷനുകള്‍ തുടങ്ങി ആള്‍ക്കൂട്ടമുണ്ടാകുന്ന പരിപാടികള്‍ എഴുപതു ശതമാനം ശേഷിയോടെ സംഘടിപ്പിക്കാനും അനുമതിയുണ്ട്. ഇതിനൊപ്പം സാമൂഹിക അകലം പോലുള്ള മാനദണ്ഡങ്ങളും അടച്ചിട്ട ഇടങ്ങളിലാണെങ്കില്‍ മുഖാവരണവും നിര്‍ബന്ധമാണ്.