മസ്കത്ത്: വിദേശരാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് എത്തുന്നവരുടെ ക്വാറന്റീന്‍ നിബന്ധനകളില്‍ ഭേദഗതി. ഇതനുസരിച്ച് പുറത്തു നിന്ന് വരുന്നവര്‍ക്ക് ഇനി ഏഴ് ദിവസം മാത്രമായിരിക്കും ക്വാറന്റീന്‍. ഇതുവരെ 14 ദിവസമായിരുന്നു. സുപ്രിം കമ്മിറ്റി യോഗമാണ് തീരുമാനം കൈകൊണ്ടത്.
വിദേശത്ത് നിന്ന് രാജ്യത്ത് എത്തിക്കഴിഞ്ഞാലുടന്‍ വിമാനത്താവളത്തില്‍ കോവിഡ് പിസിആര്‍ പരിശോധനയ്ക്ക് വിധേയരാവണം. ഏഴു ദിവസം ക്വാറന്റീനു ശേഷം എട്ടാം ദിവസം വീണ്ടും പിസിആര്‍ പരിശോധന നടത്തി വൈറസ് ബാധയില്ലെന്ന് ഉറപ്പു വരുത്തണമെന്നും സുപ്രീം കമ്മറ്റിയുടെ പുതിയ അറിയിപ്പില്‍ പറയുന്നു.