സുല്‍ത്താനേറ്റില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള രാത്രി യാത്ര വിലക്ക് നീട്ടിയേക്കുമെന്ന മുന്നറിയിപ്പ് നല്‍കി ഒമാന്‍ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അല്‍ സെയ്ദി. ബി.ബി.സി അറബിക് റേഡിയോയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ലോക് ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ കഴിയുന്നു എന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന്. ലോക് ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സുപ്രീം കമ്മിറ്റി മീറ്റിങ്ങിന് ശേഷമാകും പ്രഖ്യാപിക്കുക. നിലവില്‍ രണ്ടാഴ്ച കാലത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ ഈ മാസം 24 ന് അവസാനിക്കും.














