വീസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്ന പ്രവാസികള്‍ക്ക് പിഴ കൂടാതെ താമസ -തൊഴില്‍ വീസകള്‍ പുതുക്കാന്‍ അവസരം
മസ്‌കത്ത് : കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെടുകയും വരുമാനം ഇല്ലാതാകുകയും ചെയ്ത പല പ്രവാസികളും തങ്ങളുടെ റസിഡന്‍സ് പെര്‍മിറ്റ് പുതുക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു.
ഇതിനെ തുടര്‍ന്ന് ഇവര്‍ വീസ പുതുക്കാതെ അനധികൃത താമസക്കാരായി ഒമാനില്‍ താമസിച്ചു വരികയാണ്. ഇങ്ങിനെയുള്ളവര്‍ക്ക് തങ്ങളുടെ വീസ പിഴയില്ലാതെ പുതുക്കാന്‍ അവസരം നല്‍കുകയാണ്.
ഓഗസ്ത് 31 വരെ വീസ പുതുക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം. ഒമാനില്‍ പ്രവാസികളുടെ വീസ പുതുക്കുന്നതിനുള്ള ഫീസില്‍ 85 ശതമാനത്തോളം ഇളവു വരുത്തിയിരുന്നു. പുതുക്കിയ വീസ ഫീസുകള്‍ ജൂണ്‍ ഒന്നിന് നിലവില്‍ വരും.
അതേസമയം, സെയില്‍സ് റെപ്രസന്റേറ്റീവ്, സെയില്‍സ് പ്രമോട്ടര്‍, പര്‍ച്ചേസ് റെപ്രസെന്റേറ്റീവ് എന്നീ വീസകളുടെ കാലാവധി കഴിഞ്ഞവര്‍ക്ക് പുതുക്കി നല്‍കുകയില്ലെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു.
സ്വകാര്യ മേഖലയില്‍ സെയില്‍സ് മേഖലയിലെ വീസകള്‍ ഇനി മുതല്‍ പ്രവാസികള്‍ക്ക് നല്‍കേണ്ടതില്ലെന്ന് മാനവവിഭവശേഷ വകുപ്പ് മന്ത്രാലയം തീരുമാനിച്ചതായി മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ നാസര്‍ അല്‍ ബക്രി പറഞ്ഞു.