മസ്‌കത്ത്: കോവിഡ് രോഗ വ്യാപനത്തില്‍ കുറവ്. 290 പേര്‍ക്കാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 231 പേര്‍ സ്വദേശികളും 59 പേര്‍ പ്രവാസികളുമാണ്. ഇതോടെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 81357 ആയി. ഏഴുപേര്‍ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 509 ആയി. 1218 പേര്‍ക്ക് കൂടി അസുഖം ഭേദമായി. ഇതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 73481 ആയി. 44 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 494 ആയി. ഇതില്‍ 173 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്.
MOH announces the registration of (290) new #COVID_19 cases; in which (231) among Omanis and (59) among non-Omanis. pic.twitter.com/8ab1GBL0EJ
— وزارة الصحة – سلطنة عُمان (@OmaniMOH) August 8, 2020













