കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനില്‍ കോവിഡ് ബാധിച്ചു 10 പേർ മരണപ്പെട്ടതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ മരണ സംഖ്യ 308 ആയി . 1311 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിത്.
പുതിയ രോഗികളില്‍ 1078 പേര്‍ സ്വദേശികളും 233 പേര്‍ പ്രവാസികളുമാണ്. 1322 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. 79 പേരെ കൂടി പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.