മസ്‌കറ്റ്: ജനുവരി 5 മുതല്‍ സെന്‍ട്രല്‍ പഴം, പച്ചക്കറി മാര്‍ക്കറ്റ് ഉപഭോക്താക്കള്‍ക്കായി തുറന്ന് കൊടുക്കുമെന്ന് മസ്‌കറ്റ് മുന്‍സിപ്പാലിറ്റി അറിയിച്ചു. ഉപഭോക്താക്കള്‍ക്കായി മാര്‍ക്കറ്റ് തുറന്ന് കൊടുക്കുന്നത് സംബന്ധിച്ച് ജനുവരി 3-ന് വൈകീട്ടാണ് മുന്‍സിപ്പാലിറ്റി അറിയിപ്പ് നല്‍കിയത്.
കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി സെന്‍ട്രല്‍ മാര്‍ക്കറ്റിലേക്ക് ഉപഭോക്താക്കള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. സുരക്ഷയുടെ ഭാഗമായി, സാധാരണ ഉപഭോക്താക്കള്‍ക്കും, മൊത്ത കച്ചവടത്തിനുമായി വ്യത്യസ്തമായ സമയക്രമങ്ങളാണ് മുന്‍സിപ്പാലിറ്റി ഒരുക്കിയിരിക്കുന്നത്.
സാധാരണ ഉപഭോക്താക്കള്‍ക്കായി നിശ്ചയിച്ചിട്ടുള്ള പ്രവര്‍ത്തന സമയക്രമം
ഉച്ചയ്ക്ക് 1:00 മണി മുതല്‍ വൈകീട്ട് 6.00 വരെ. സാധാരണ ഉപഭോക്താക്കള്‍ക്ക് ഗേറ്റ് രണ്ടിലൂടെയാണ് പ്രവേശനം അനുവദിക്കുന്നത്. മാര്‍ക്കറ്റിനു പുറത്തും, അകത്തും പാര്‍ക്കിംഗ് സംവിധാനങ്ങള്‍ ലഭ്യമാണ്.
മൊത്ത കച്ചവടത്തിനായി നിശ്ചയിച്ചിട്ടുള്ള പ്രവര്‍ത്തന സമയക്രമം
മൊത്ത കച്ചവടക്കാര്‍ക്ക് രാവിലെ 5:00 മണി മുതല്‍ രാവിലെ 11.00 വരെ കച്ചവടം ചെയ്യാവുന്നതാണ്. ഇവരുടെ വാഹനങ്ങള്‍ ഗേറ്റ് ഒന്നിലൂടെ പ്രവേശിക്കേണ്ടതാണ്.
സെന്‍ട്രല്‍ പഴം, പച്ചക്കറി മാര്‍ക്കറ്റിലെത്തുന്നവര്‍ക്കുള്ള സുരക്ഷാ നിര്‍ദ്ദേശങ്ങള്‍
* സമൂഹ അകലം ഉറപ്പാക്കണം.
* മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നതിനും, മാര്‍ക്കറ്റില്‍ ചെലവഴിക്കുന്ന മുഴുവന്‍ സമയങ്ങളിലും മാസ്‌കുകള്‍ നിര്‍ബന്ധമാണ്.
* മാര്‍ക്കറ്റിലെത്തുന്ന വാഹനങ്ങളില്‍ പരമാവധി 2 പേരെയാണ് അനുവദിക്കുന്നത്.
* 12 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് മാര്‍ക്കറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നത്