മസ്‌ക്കത്ത്: രാജ്യത്ത് രാത്രി 8 മുതല്‍ രാവിലെ 5 വരെയുള്ള മുഴുവന്‍ വാണിജ്യ പ്രവര്‍ത്തനങ്ങളും റദ്ദാക്കാന്‍ ഒമാന്‍ സുപ്രിം കമ്മിറ്റി തീരുമാനിച്ചു. മാര്‍ച്ച് 4 മുതല്‍ മാര്‍ച്ച് 20 വരെയാണ് ഈ നിയന്ത്രണം.
ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ റസ്റ്റൊറന്റുകള്‍ക്കും കഫേകള്‍ക്കും ഉള്‍പ്പെടെ നിയന്ത്രണം ബാധകമാണ്. ഹോം ഡെലിവറിയും അനുവദിക്കില്ല. പെട്രോള്‍ പമ്പുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, സ്വകാര്യ ഫാര്‍മസികള്‍ എന്നിവയെ നിയന്ത്രണത്തില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.













