ഒമാനില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായി 11 തസ്തികകള്‍ കൂടി സ്വദേശിവത്കരിക്കാന്‍ ഒമാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം തീരുമാനിച്ചു. ഇന്ത്യാക്കാരടക്കം നിരവധി പേര്‍ക്ക് പുതിയ തീരുമാനം തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്.
മന്ത്രാലയം പുറത്തിറക്കിയ പുവിജ്ഞാപനമനുസരിച്ച് ഹോസ്റ്റല്‍ സൂപ്പര്‍വൈസര്‍, സാമൂഹ്യ ശാസ്ത്ര വിദഗ്ദ്ധന്‍, സോഷ്യല്‍ കെയര്‍ സ്പെഷ്യലിസ്റ്റ്, സൈക്കോളജിസ്റ്റ്,സോഷ്യല്‍ സ്പെഷ്യലിസ്റ്റ്, പൊതു സാമൂഹിക പ്രവര്‍ത്തകന്‍,വിദ്യാര്‍ത്ഥി പ്രവര്‍ത്തന വിദഗ്ധന്‍,സോഷ്യല്‍ റിസര്‍ച്ച് ടെക്നീഷ്യന്‍,സോഷ്യല്‍ സര്‍വീസ് ടെക്നീഷ്യന്‍, അസിസ്റ്റന്‍റ് സോഷ്യല്‍ സര്‍വീസ് ടെക്നീഷ്യന്‍,സോഷ്യല്‍ ഗൈഡ് തുടങ്ങിയവയാണ് ഒമാന്‍ സ്വദേശികള്‍ക്കു മാത്രമായി മാത്രമായി നീക്കി വെച്ചിരിക്കുന്നത്. നിലവില്‍ ഈ തസ്തികകളില്‍ തൊഴില്‍ ചെയ്തു വരുന്ന വിദേശികള്‍ക്ക് തങ്ങളുടെ വിസാ കാലാവധി പൂര്‍ത്തിയാകുന്നതുവരെ തൊഴിലില്‍ തുടരുവാന്‍ സാധിക്കും. എന്നാല്‍ തുടര്‍ന്ന് വിസ പുതുക്കാന്‍ കഴിയുകയില്ലെന്ന് ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.