ആഗോള വിപണിയില്‍ എണ്ണ വില നാലാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തി. വില ഇനിയും ഉയരുമെന്ന് പ്രവചനം
അബുദാബി : പുതിയ കോവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ബ്രന്റ് ക്രൂഡോയില്‍ വില ബാരലിന് 1.1 ശതമാനം ഉയര്‍ന്നു.
ബുധനാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ ബാരലിന് 79 സെന്റ് വില ഉയര്‍ന്ന് 74.76 ഡോളറായി .വ്യാഴാഴ്ച ഇത് 75.31 ആയി ഉയര്‍ന്നു.
#Oil price update: $75.31 📉
(Brent $Crude) #oilprice source https://t.co/p0TIqjN4Kc
— Oil Price Hourly (@OilPriceHourly) December 23, 2021
യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് 99 സെന്റ് ഉയര്‍ന്ന് 72.11 ഡോളറുമായി.
ക്രൂഡ് ഉത്പാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണം. ആഗോള തലത്തില്‍ ഒമിക്രോണ്‍ വ്യാപനം കൂടുന്നതും വില ഉയരാനുള്ള കാരണമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പെട്രോളിയം ഉപഭോക്താവായ യുഎസില്‍ ജനങ്ങള്‍ കോവിഡ് ഭീതിയെ തുടര്‍ന്ന് അവധിക്കാല യാത്രകള്‍ റദ്ദാക്കുന്നുവെന്ന ആശങ്കകളാണ് ക്രൂഡ് ഉത്പാദനം കുറയ്ക്കാന്‍ കാരണം.
യുഎസ് ഗ്യാസൊലിന്‍ ശേഖരം വര്‍ദ്ധിച്ചതും ആളുകള്‍ ഒമിക്രോണ്‍ ഭീതിയില്‍ അവധിക്കാല യാത്രകള്‍ റദ്ദാക്കുന്നുവെന്ന ആശങ്കയും വിപണിയെ ബാധിച്ചു. ഗ്യാസൊലിന്‍ ഡിമാന്‍ഡില്‍ കഴിഞ്ഞയാഴ്ച അഞ്ചു ലക്ഷം ബാരലിന്റെ കുറവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.