ചികിത്സ ആവശ്യങ്ങൾക്കുപയോഗിക്കുന്ന ഓക്സിജൻ വാതകത്തിന്റെ ലഭ്യത കുറവ് കേരളത്തിലുണ്ടെന്ന് ചില പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്ടി ഓര്‍ഗനൈസേഷന്‍(പെസോ), ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ് ഡോ. ആര്‍. വേണുഗോപാല്‍ നല്‍കുന്ന വിശദീകരണം തന്നിരിക്കുന്നത്.
വിശദീകരണം
- DGHS നിർദ്ദേശപ്രകാരം 2020 ഒക്ടോബർ 13 വരെയുള്ള പ്രതിദിന ഓക്സിജൻ വാതക ഡിമാൻഡ് 58.01MT ആണ്. കേരളത്തിൽ നിലവിൽ പ്രതിദിനം 75 മുതൽ 90 MT ഓക്സിജൻ ആണ് വിതരണം ചെയ്യുന്നത്. കേരളത്തിൽ, കോവിഡ് 19 ആശുപത്രികളിൽ മാത്രമല്ല മറ്റ് ആശുപത്രികളിലും വൈദ്യ ആവശ്യത്തിനുള്ള ഓക്സിജൻ വിതരണം ചെയ്യുന്നുണ്ട്.
- കേരളത്തിൽ 23 ഫില്ലിംഗ് കേന്ദ്രങ്ങൾ ആണ് ഉള്ളത്. ഇതിൽ 11 എണ്ണം എയർ സെപ്പറേഷൻ യൂണിറ്റ്(ASU) പ്ലാന്റുകളും 12 എണ്ണം ഫില്ലിംഗ് പ്ലാന്റുകളും ആണ്. ഈ 11 എഎസ് യു പ്ലാന്റുകളുടെ മൊത്തം ഉല്പാദനശേഷി പ്രതിദിനം 42.65 MT ആണ്.
- കേരളത്തിലെ ഏക ദ്രവീകൃത ഓക്സിജൻ ഉൽപാദകരായ ഇനോക്സ് കഞ്ചിക്കോടിന്റെ പ്രതിദിന ശേഷി 149 MT ആണ്. കൂടാതെ PRAXAIR ന്റെ എറണാകുളത്തെ സംഭരണശാലയുടെ ശേഷി 50 MT ആണ്.
- Praxair ന്റെ 50 MT ഒഴിച്ചാൽ തന്നെ പ്രതിദിനം 42.65 MT + 149 MT=191.65 MT ഉൽപ്പാദക ശേഷി സംസ്ഥാനത്തിന് സ്വന്തമായുണ്ട്. സംസ്ഥാനത്തെ 23 ഫില്ലിംഗ് കേന്ദ്രങ്ങളിൽ നിന്നുള്ള ചികിത്സ ആവശ്യത്തിന് ഉപയോഗിക്കുന്ന ഓക്സിജൻ വിതരണം 25-30 MT ആണ്.
- INOX ൽ നിന്നും ആശുപത്രികൾക്ക് ആയി 50-60MT ദ്രവീകൃത ഓക്സിജൻ ആണ് വിതരണം ചെയ്യുന്നത്.നിലവിൽ പ്രതിദിനം 75 മുതൽ 90 MT വരെ ഓക്സിജനാണ് വിതരണം ചെയ്യുന്നത്.
- ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ഫില്ലിംഗ് പ്ലാന്റുകളിൽ 45.01 MT ദ്രവീകൃത ഓക്സിജൻ ശേഖരമുണ്ട്.PRAXAIR ൽ 33 MT ഉം, INOX കഞ്ചിക്കോടിൽ 186MT ശേഖരവും ലഭ്യമാണ്.നിലവിലെ കരുതൽ ശേഖരം 264MT ആണ്.
- നിലവിലെ വിതരണം, ഉപഭോഗം, കരുതൽ ശേഖരം എന്നിവയുടെ അടിസ്ഥാനത്തിൽ പരിശോധിക്കുകയാണെങ്കിൽ, ചികിത്സ ആവശ്യത്തിന് ഉപയോഗിക്കുന്ന ഓക്സിജൻ ദൗർലഭ്യം ഇല്ല എന്ന് മനസ്സിലാക്കാവുന്നതാണ്.
- ഇതിനുപുറമേ സംസ്ഥാനത്തെ മെഡിക്കൽ ഓക്സിജൻ പ്ലാന്റുകൾ ക്കായി ദ്രവീകൃത ഓക്സിജന്റെ പരമാവധി കരുതൽശേഖരം ഉറപ്പാക്കാൻ BPCIL കൊച്ചി എണ്ണ ശുദ്ധീകരണശാല ക്കുള്ളിൽ പ്രവർത്തിക്കുന്ന M/s എയർ പ്രോഡക്ട്സ്, കൊച്ചി ഇൻഡസ്ട്രിയൽ ഗ്യാസ് കോംപ്ലക്സിന് നിർദേശം നൽകിയിട്ടുണ്ട്.