ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെ വധിക്കുമെന്ന് ഭീഷണിക്കത്ത്. മുഖ്യമന്ത്രിയെ ഇല്ലാതാക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഏത് നിമിഷവും നവീന്‍ പട്നായിക് കൊല്ലപ്പെടാമെന്നും ഭീഷണി കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഭുവനേശ്വറിലെ വസതിയായ നവീന്‍ നിവാസിലാണ് കത്ത് ലഭിച്ചത്. ഇതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രാലയം മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.
എകെ 47, സെമി ഓട്ടോമാറ്റിക് പിസ്റ്റള്‍സ് എന്നിവ കൈയിലുള്ള ആയുധധാരികളായ ചിലര്‍ മുഖ്യമന്ത്രിയെ കൊല്ലാന്‍ തയ്യാറാണെന്ന് കത്തില്‍ പരാമര്‍ശിക്കുന്നു. ഈ കരാര്‍ കൊലയാളികള്‍ പ്രൊഫഷണല്‍ കൊലയാളികള്‍ ആണെന്നും മുഖ്യമന്ത്രിയെ ഏതു സമയത്തും കൊല്ലാന്‍ കഴിയുമെന്നും കത്തില്‍ പറയുന്നു.




















