ഭുവന്വേശ്വര്‍: ഒഡിഷാ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന് വധഭീഷണി. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുകയും ഭീഷണിയെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണവും പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയെ ഇല്ലാതാക്കാനുളള ഗൂഢാലോചന നടക്കുന്നുണ്ടെന്ന കത്ത് അദ്ദേഹത്തിന് ലഭിച്ചു. അത്യാധുനിക ആയുധങ്ങളുമായി കൊലയാളികള്‍ മുഖ്യമന്ത്രിയെ എപ്പോള്‍ വേണമെങ്കിലും ആക്രമിക്കാമെന്നാണ് ഇംഗ്ലീഷിലെഴുതിയ കത്തില്‍ പറയുന്നത്.
ഈ ആക്രമത്തിന്റെ സൂത്രധാരന്‍ നാഗ്പൂരില്‍ വസിക്കുന്നയാളാണെന്നാണ് കത്തില്‍ പറയുന്നത്. കത്ത് ലഭിച്ചതിനെ തുടര്‍ന്ന് ആഭ്യന്തര സ്‌പെഷ്യല്‍ സെക്രട്ടറി സന്തോള് ബാല സെഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി, ഇന്റലിജന്‍സ് ഡയറക്ടര്‍, ഭുവനേശ്വര്‍ പോലീസ് കമ്മീഷണര്‍ എന്നിവരോട് ആവശ്യപ്പെട്ടു