കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി നടക്കാതിരുന്ന സമൂഹ നോമ്പുതുറ വീണ്ടും സജീവമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇഫ്താര്‍ വിരുന്നുകള്‍ ഒരുക്കുന്നത്.
ദോഹ : പ്രവാസി സംഘടനകളും കൂട്ടായ്മകളുമാണ് സമൂഹ നോമ്പുതുറ സംഘടിപ്പിക്കുന്നത്. മുന്‍കാലങ്ങളില്‍ പ്രവാസി സംഘടനകളുടെ സമൂഹ നോമ്പുതുറകള്‍ പതിവ് കാഴ്ചയായിരുന്നു.
എന്നാല്‍ 2020 നു ശേഷം ഇത്തരം സമൂഹ നോമ്പുതുറകള്‍ക്ക് വിലക്കു വീണു. എന്നാല്‍, കോവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ ഇളവു പ്രഖ്യാപിച്ചത് ആശ്വാസമായി.
റമദാനിലെ ആദ്യ വെള്ളിയാഴ്ച സമൂഹ ഇഫ്താര്‍ വിരുന്നുകള്‍ പലയിടങ്ങളിലും വിപുലമായി നടന്നു. നിത്യേനയുള്ള ഇഫ്താര്‍ വിരുന്നുകളും സജീവമായി.
മതസൗഹാര്‍ദ്ദം വിളിച്ചോതുന്ന നോമ്പുതുറകളാണ് വിവിധ മതസ്ഥര്‍ ഉള്‍പ്പെടുന്ന കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നത്.